ന്യൂഡല്‍ഹി: സിബിഐയിലെ വിവാദങ്ങൾ തുടരവേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെയും വെളിപ്പെടുത്തൽ. സിബിഐ സ്പെഷല്‍ ഡയറക്ടര്‍ അസ്താനയ്ക്കു വേണ്ടി അജിത് ഡോവല്‍ ഇടപെട്ടെന്ന് ഡിഐജി എം.കെ.സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്ന സിന്‍ഹയെ നാഗ്പൂരിലേക്കു സ്ഥലംമാറ്റിയിരുന്നു.
അസ്താന ഉള്‍പ്പെട്ട കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന് മനോജ് പ്രസാദിന്റെ പിതാവ് ദിനേശ്വര്‍ പ്രസാദ് രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉദ്യോഗസ്ഥനായിരുന്നു. ദിനേശ്വറിന് അജിത് ഡോവലുമായി അടുത്തബന്ധമുണ്ടെന്നും ഹര്‍ജിയിലുണ്ട്. എന്നാൽ ഇതേക്കുറിച്ച് അജിത് ഡോവലോ അദ്ദേഹത്തിന്റെ ഓഫീസോ പ്രതികരിച്ചിട്ടില്ല.