ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഡല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സി തലവന്മാരുടെ യോഗം ചേരും. കസ്റ്റംസ്, ഇഡി ഉദ്യോഗസ്ഥരും സംയുക്തയോഗം ചേര്‍ന്നു തുടര്‍നടപടികള്‍ ആലോചിക്കും.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം അജിത് ഡോവലാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിറയുന്ന ഉന്നതരിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനാണ് നീക്കം.
സ്വപ്ന സുരേഷിന്റെ മൊഴിയില്‍ ഉന്നതരാഷ്ടീയ നേതാക്കളാണ് നിറയുന്നത്. ഇതു രാഷ്ട്രീയകേരളം ഞെട്ടുന്ന പേരുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പുസമയത്തു എല്‍ഡിഎഫ് മുന്നണിക്കു വളരെ ക്ഷീണം നല്കുന്ന മൊഴികളാണ് സ്വപ്ന നല്‍കിയതെന്നറിയുന്നത്. ഇതാണ് അടിയന്തര യോഗംചേര്‍ന്നു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ഒളിച്ചുകളിയാണ് പ്രശ്നം. അന്വേഷണത്തോടു ഒരു തരത്തിലും സഹകരിക്കാത്ത രവീന്ദ്രനെ ആശുപത്രിയില്‍ കസ്റ്റഡിയിലെടുക്കണോ എന്നു വരെ ആലോചനയുണ്ട്.
കൂടാതെ സ്വത്ത് വിവരമെല്ലാം ഇഡി ശേഖരിച്ച സഹചര്യത്തില്‍ ഭാര്യയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളെ കുറിച്ചും ആലോചിക്കുന്നു. മൂന്നാം തവണയാണ് ഇഡിക്കു മുന്നില്‍ ഹാജരാകാതെ രവീന്ദ്രന് ഒളിച്ചു കളിക്കുന്നത്.
കോവിഡ് രോഗത്തെ ന്യായമായും മനസിലാക്കമെന്നും എന്നാല്‍ മറ്റുള്ള ദിവസങ്ങളില്‍ ഒഴിഞ്ഞു മാറുന്നതു ഉന്നതതലത്തിലുള്ള ആലോചനയുടെ ഭാഗമാണെന്നും ഇഡി മനസിലാക്കുന്നു. ശിവശങ്കറിനെ പോലും പല പ്രാവശ്യം ചോദ്യം ചെയ്തിട്ടും അറസറ്റു ചെയ്യാതെ വൈകിപ്പിച്ചതാണ്.
അദ്ദേഹം സഹകരിക്കുന്നതു മൂലം പലവിട്ടുവീഴ്ചയും നടത്തിയിരുന്നു. എന്നാല്‍ രവീന്ദ്രന്റെ കാര്യത്തിലും മറ്റു ഉന്നത നേതാക്കളുടെ കാര്യത്തിലും കര്‍ശനമായ നടപടിയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ആലോചിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകനീക്കങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഡല്‍ഹിക്കു പോകും. ഉന്നതതലയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹംപോകുന്നത്.
സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മിഷണറോട് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. രഹസ്യമൊഴിക്ക് മുന്നേ കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുത്തിരുന്നു.
ഇതിലും ഉന്നതബന്ധങ്ങളെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതല്‍ അറസ്റ്റുകളിലേക്ക് പോകുന്നതിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഭാര്യയെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കമുണ്ട്.
കോവിഡ് ബാധിച്ചതിനേത്തുടര്ന്നുള്ള തുടര്ചികിത്സകള്ക്കായാണു രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്.
ചോദ്യം ചെയ്യാനിരിക്കേ ഇഡിയുമായി രവീന്ദ്രന് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി രവീന്ദ്രന്റെ ഭാര്യക്കുള്ള സാമ്പത്തിക ഇടപാടുകള്‍ ഇഡി കണ്ടെത്തിയിരുന്നു.
എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയത്. ഈ യന്ത്രം വാങ്ങാനിടയായ സാഹചര്യം തിരക്കാനാകും അന്വേഷണം.
സൊസൈറ്റിയില്‍ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്. നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും രവീന്ദ്രന്റെ പേരില്ല.
ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.
സിഎം.രവീന്ദ്രനു സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്.
നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കം.ചോദ്യംചെയ്യലിനു ഹാജരാകാന്‍ രവീന്ദ്രന്റെ ഭാര്യക്കു ഇഡി ഉടന്‍ നോട്ടീസ് നല്‍കുമെന്നറിയുന്നു.
അതിനിടെ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ചൂണ്ടിക്കാട്ടി.
ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ജയില്‍ വകുപ്പ് നിഷേധിക്കുകയാണ്.
സ്വപ്നയെ ജയിലില്‍ ആരൊക്കെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്നയെ കണ്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.