ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം ചേരുന്നത്. ഞായറാഴ്ച നടക്കുന്ന യോഗത്തിൽ പരീക്ഷ നടത്തിപ്പിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ രാവിലെ 11.30നാണ് യോഗം ചേരുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
കോവിഡ് വ്യാപനം രൂക്ഷമായ ചില സംസ്ഥാനങ്ങളിലെ സെക്രട്ടറിമാര്‍ പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ചില സംസ്ഥാനങ്ങൾ ഇതിനെ എതിർത്തു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.