സി​ബി​എ​സ്ഇ പ​രീ​ക്ഷ 2025: ഫ്രെ​ബു​വ​രി 15ന് ​തു​ട​ങ്ങും; പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​സി​ടി​വി നി​ർ​ബ​ന്ധ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജ്യു​ക്കേ​ഷ​ൻ (സി​ബി​എ​സ്ഇ) 2025 പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15ന് ​ആ​രം​ഭി​ക്കും. 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ ഡി​സം​ബ​റി​ൽ പു​റ​ത്തി​റ​ക്കും. പ​രീ​ക്ഷ ഏ​പ്രി​ലി​ൽ അ​വ​സാ​നി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഷെ​ഡ്യൂ​ളും ബോ​ർ​ഡ് പു​റ​ത്തി​റ​ക്കും.

പ​ത്താം ക്ലാ​സി​ൽ, സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്രാ​ക്ടി​ക്ക​ലു​ക​ൾ ന​ട​ത്തും, 12 ക്ലാ​സ് പ്രാ​ക്ടി​ക്ക​ലു​ക​ളി​ൽ എ​ക്‌​സ്‌​റ്റേ​ണ​ൽ എ​ക്‌​സാ​മി​ന​ർ സ്‌​കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്കൂ​ളു​ക​ൾ​ക്ക് സി​സി​ടി​വി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും 26 രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ഏ​ക​ദേ​ശം 44 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും. 8,000 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.

Related posts

Leave a Comment