മൂ​ന്ന്, ആ​റ് ക്ലാ​സു​ക​ളി​ൽ പാ​ഠ​പു​സ്ത​കം മാ​റും: സി​ബി​എ​സ്ഇ

ന്യൂ​ഡ​ൽ​ഹി: ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ മൂ​ന്ന്, ആ​റ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളി​ലും നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി തു​ട​രു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ (സി​ബി​എ​സ്ഇ).

ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ലാ​ണ് സി​ബി​എ​സ്ഇ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്ന്, ആ​റ് ക്ലാ​സു​ക​ളി​ൽ ഒ​ഴി​കെ സി​ബി​എ​സ്ഇ​ക്കു കീ​ഴി​ലു​ള്ള എ​ല്ലാ സ്കൂ​ളു​ക​ളി​ലും 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ അ​തേ പാ​ഠ​പു​സ്ത​ക​ങ്ങ​ളും പാ​ഠ്യ​പ​ദ്ധ​തി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

മൂ​ന്ന്, ആ​റ് ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​കം വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും സി​ബി​എ​സ്ഇ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

പു​തി​യ പാ​ഠ​പു​സ്ത​ക​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​റാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ബ്രി​ഡ്ജ് കോ​ഴ്സും മൂ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​രേ​ഖ​യും ത​യാ​റാ​ക്കു​ന്ന​താ​ണെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു. എ​ൻ​സി​ആ​ർ​ടി ഇ​വ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഒ​മ്പത് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്കു​ള്ള വാ​ർ​ഷി​ക പാ​ഠ്യ​പ​ദ്ധ​തി, അ​ക്കാ​ദ​മി​ക് ഉ​ള്ള​ട​ക്കം, പ​രീ​ക്ഷ സി​ല​ബ​സ്, മാ​ർ​ഗ​രേ​ഖ​ക​ൾ, മൂ​ല്യ​നി​ർ​ണ​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും ന​ൽ​കു​മെ​ന്ന് സി​ബി​എ​സ്ഇ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് 2023ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു. 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ്യ​പ​ദ്ധ​തി www.cbseacademic. nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​തേ വെ​ബ്സൈ​റ്റി​ലെ ക​രി​ക്കു​ലം എ​ന്ന ലി​ങ്കി​ൽ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യും ല​ഭി​ക്കും.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment