കോഴിക്കോട്: സ്കൂള്‍ വളപ്പിനകത്ത് സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്, ക്ലാസ് റൂമുകളില്‍ സിസിടിവി കാമറ സ്ഥാപിക്കരുത് തുടങ്ങിയ സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. തലക്കുളത്തൂര്‍ സിഎംഎച്ച്എസ്എസ് സ്കൂളിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
മുന്‍ പിടിഎ. പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കച്ചവടസ്ഥാപനം നിര്‍ത്തലാക്കി സ്കൂളില്‍ നിലവിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവായിരുന്നു.
ഉത്തരവ് വന്ന് ഏഴു മാസം പിന്നിട്ടിട്ടും സ്കൂളില്‍ സ്റ്റോര്‍ പ്രവര്‍ത്തിച്ചുവരികയാണ്. സിപ്അപ്, ഐസ്ക്രീം, നിരോധിച്ച മിഠായികള്‍ , പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കച്ചവട സ്ഥാപനം നിര്‍ത്തലാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാന്‍ മാനേജ്മെന്റ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
സ്കൂളില്‍ ലാബുകളും ലൈബ്രറിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാവാത്ത മാനേജ്മെന്റ് എല്ലാ ക്ലാസ് മുറികളിലും സിസിടിവി കാമറ സ്ഥാപിച്ചതിനെതിരെ ഒരു രക്ഷിതാവ് പരാതിയുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിരുന്നു.
ഇതിന്റെഅടിസ്ഥാനത്തില്‍ എത്രയും വേഗം ക്ലാസ് മുറികളിലെ കാമറകള്‍ നീക്കം ചെയ്യാന്‍ ഡിഡി മാനേജ്മെന്റിനോടും പ്രധാന അധ്യാപകനോടും നിര്‍ദ്ദേശിച്ചു. എന്നാല്‍ കാമറ നീക്കം ചെയ്തില്ല. സംഭവം വിവാദമായതോടെ എലത്തൂര്‍ പോലീസ് സ്കൂളിലെത്തി കാമറ ഓഫാക്കുകയും ചെയ്തു.
എന്നാല്‍ അടുത്ത ദിവസം തന്നെ കാമറ വീണ്ടും പ്രവര്‍ത്തിപ്പിച്ചു.വിവരം ശ്രദ്ധയില്‍ പെട്ട ഡിഡി കാമറ നീക്കം ചെയ്യണമെന്ന് വീണ്ടുംരേഖാമൂലം ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപിയായില്ലെന്ന് സ്കൂളിലെ മുന്‍ പിടിഎ അംഗങ്ങള്‍ പറയുന്നത്.