തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ സീരിയൽ നടി അറസ്റ്റിൽ. സീരിയൽ നടി വിളവൂർക്കൽ ചൂഴാറ്റുകോട്ട സ്വദേശിനി ചിത്രലേഖ (38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നേമം പൂഴിക്കുന്നിന് സമീപമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നടി ഓടിച്ചിരുന്ന കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച് അപകടം ഉണ്ടായെന്ന് പോലീസ് പറഞ്ഞു.
പൊങ്കാലയ്ക്ക് വന്നവർ സഞ്ചരിച്ച ബൈക്കിലാണ് കാറിടിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ വാഹനം തടഞ്ഞ് വച്ച് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടിയെ കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനയ്ക്ക് നടിയെ വിധേയമാക്കിയപ്പോൾ ഇവർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. തുടർന്ന് ചിത്രലേഖയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.