ആശ്രയത്തിന് ആരുമില്ലാത്തവരെ ദ്രോഹിക്കുന്നത് പലര്‍ക്കും ഒരു ഹരമാണ്. അത്തരത്തില്‍ വികൃതിയുമായി എത്തിയ ഒരു മാന്യനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. പന്തളം തുമ്പമണ്ണിലാണ് പകല്‍മാന്യന്‍ പിടിയിലായത്. തുമ്പമണ്ണില്‍ ഒറ്റയ്ക്കു താമസിക്കുന്ന അമ്മയും രണ്ട് പെണ്മക്കള്ക്കും എന്നും രാത്രിയാകുമ്പോള്‍ അജ്ഞാതന്റെ ശല്യം സഹിക്കാന്‍ വയ്യായിരുന്നു. ശല്യം സഹിക്കാന്‍ കഴിയത്തതിനെ തുടര്‍ന്നു വീട്ടമ്മ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. സിസിടിവി സ്ഥാപിച്ചതിന്റെ പിറ്റേന്ന് ക്യാമറയിലെ ദൃശ്യങ്ങള്‍ അവര്‍ പരിശോധിച്ചു.
സിസിടിവിയില്‍ കുടുങ്ങിയതു നഗ്നനായി എത്തിയ യുവാവയിരുന്നു. ഇതോടെ വീട്ടമ്മ തെളിവു സഹിതം പോലീസില്‍ പരാതി നല്കി. പ്രദേശത്തു രണ്ടു വര്‍ഷമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഷോമാനാണു വീട്ടമ്മ സ്ഥാപിച്ച സിസിടിവിയില്‍ കുടുങ്ങിയത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലായിരുന്നു ഇയാളുടെ ശല്യം കൂടുതലായി അനുഭവപ്പെട്ടിരുന്നത്. രാത്രി വിവസ്ത്രനായിട്ടായിരുന്നു ഇയാള്‍ വീട്ടില്‍ എത്തിയിരുന്നത്.
പിറ്റേദിവസവും ഇയാള്‍ എത്തിയതോടെ വീട്ടമ്മ ഒച്ചവച്ചു ആളെക്കൂട്ടി. ഇതോടെ സമീപവീടുകളിലെ ആളുകള്‍ ഓടിയെത്തി. ഇയാളെ പിടികൂടാന്‍ പറ്റിയില്ലെങ്കിലും ആളെ മനസിലായതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്കി. ഇയാളെ സമാനമായ സംഭവങ്ങളില്‍ മറ്റു പലയിടങ്ങളിലും നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. സ്ഥലത്തെ പ്രധാന യുവജനസംഘടനയുടെ പ്രവര്‍ത്തകരിലൊരാളാണ് രാത്രി മാന്യന് എന്നാണ് സൂചന.