എരുമേലി : എരുമേലി ടൗണിലുടനീളം സ്ഥിരം സിസി കാമറകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം പരിശോധനകൾ നടത്തി. തനത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കുന്നതിനാണ് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസിന്റഡ ് എഞ്ചിനീയർ ഉൾപ്പെട്ട സംഘം പരിശോധനകൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് കൃഷ്ണകുമാർ, സെക്രട്ടറി പി.എ. നൗഷാദ്, ക്ലാർക്ക് സുധീർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അടുത്ത ശബരിമല തീർത്ഥാടന കാലത്തിന് മുന്പ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ടി.എസ.് കൃഷ്ണകുമാർ പറഞ്ഞു. പോലീസ് സ്റ്റേഷൻ, സർക്കാർ ആശുപത്രി, പാർക്കിംഗ് ഗ്രൗണ്ടുകൾ, വലിയന്പലം, പഞ്ചായത്ത് ഓഫീസ്, പേട്ടക്കവല, നൈനാർ മസ്ജിദ്, കൊച്ചന്പലം, കഐസ്ആർറ്റിസി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റ്റി ബി റോഡ്, കൊരട്ടി, കരിങ്കല്ലുമുഴി തുടങ്ങി ടൗണിലുടനീളം 60 ഓളം സ്ഥലങ്ങളിൽ സ്ഥിരമായി തൽസമയ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുക.15ലക്ഷം രൂപയിൽ ഇത് സാധ്യമായില്ലെങ്കിൽ പദ്ധതിയുടെ രണ്ടാം ഘട്ടം തയ്യാറാക്കി കൂടുതൽ സ്ഥലങ്ങൾ കൂടി നിരീക്ഷണ പരിധിയിലാക്കും.
കേബിൾ രഹിതവും ഇൻറ്റർനെറ്റ് സഹായത്തോടെ പ്രവർത്തിക്കുന്നതും ഗുണമേൻമ കൂടിയതുമായ അംഗീകൃത കന്പനികളുടെ ക്യാമറകളാണ് സ്ഥാപിക്കുക. അറ്റകുറ്റപ്പണികൾക്ക് തുടർ ഫണ്ട് വകയിരുത്തി തുക അനുവദിക്കും. പദ്ധതി പ്രവർത്തനമാരംഭിക്കുന്നതോടെ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും നിയന്ത്രണവും പോലിസിന് കൈമാറും.
മുന്പ് തീർത്ഥാടന കാലങ്ങളിൽ രണ്ടര മാസത്തേക്ക് മാത്രം 20 ഉം 25 ഉം ലക്ഷമാണ് ക്യാമറകൾക്കായി ചെലവിട്ടിരുന്നത്. കരാർ നൽകലോ ടെണ്ടർ ക്ഷണിക്കലോ ഇല്ലാതെ ഒരു സ്വകാര്യ വ്യക്തിയാണ് സീസണിൽ ക്യാമറകൾ സ്ഥാപിച്ച് പോലിസിന് കൈമാറിയിരുന്നത്. ഇതിനെതിരെ രംഗത്ത് വന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് കഴിഞ്ഞ ശബരിമല സീസണിൽ കുറഞ്ഞ ചെലവിൽ ക്യാമറാ നിരീക്ഷണം നടപ്പിലാക്കിയതോടെയാണ് മുൻ കാലങ്ങളിൽ തട്ടിപ്പ് നടന്നെന്ന് വ്യക്തമായത്.