തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ തീരുമാനം.
തിരുവമ്പാടിയിലെ അടക്കം അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്. നേരത്തേതന്നെ പല ഓഫീസുകളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ തീരുമാന പ്രകാരം എല്ലാ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കും.
ആദ്യം സെക്ഷന്‍ ഓഫീസുകളിലാണ് കാമറ സ്ഥാപിക്കുക. കാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം ശബ്ദം കൂടി റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ഇതിനു പുറമേ ഓഫീസുകളിലേക്കു വരുന്ന ഫോണ്‍ കോളുകള്‍ റിക്കാര്‍ഡ് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.