കുമരകം സ്വകാര്യ ബാങ്ക് ശാഖയുടെ മുന്നില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ മോഷ്ടിച്ചു. ക്യാമറ മോഷ്ടിച്ചു വില്‍ക്കാനോ അതോ ക്യാമറ മാറ്റിയ ശേഷം ബാങ്കില്‍ മോഷണം നടത്താനോ എന്താണ് ഉദേശമെന്നും വ്യക്തമല്ല.
ബുധനാഴ്ച രാത്രി 10.30 നാണ് മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ഇളക്കി എടുത്തു കടന്നത്. ഒന്നാം നിലയിലേക്കുള്ള സ്റ്റെയര്‍ കേയ്സിലൂടെ നടന്നു മോഷ്ടാവ് സിസിടിവിയുടെ അടുത്തെത്തുന്നതു വരെയുള്ള ദൃശ്യങ്ങള്‍ ബാങ്കിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കുമരകം എസ്.ഐ. ജി. രജന്‍ കുമാര്‍ പറഞ്ഞു.
ബാങ്കിനുള്ളില്‍ പ്രവേശിക്കാനോ മറ്റൊന്നും മോഷണം നടത്താനോ ശ്രമം നടത്തിയതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മുഖം മറച്ചാണ് മോഷ്ടാവ് പടികള്‍ കയറി ഒന്നാം നിലയിലുള്ള ബാങ്ക് ശാഖയിലേക്ക് എത്തിയത്.
പ്രതിയുടെ മുഖം വ്യക്തമല്ലെങ്കിലും ആളുടെ വലുപ്പം വച്ച് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പോലീസ് പറയുന്നത്. ഏകദേശ രൂപം ലഭിച്ചതായും പോലീസ് വ്യക്തമാക്കി.