ഗുരുവായൂർ: നഗരസഭയുടെ അനുമതി ഇല്ലാതെ ടൗണ്‍ഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവത്തിൽ ഹെൽത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെയും ജീവനക്കാരുടേയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ ആന്റോ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കു പരാതി നൽകി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കതെിരെ നടപടി എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ടൗണ്‍ഹാളിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്കു പരാതി നൽകി
