പണമടച്ചോളൂ, പോലീസ് കാമറ സ്ഥാപിക്കും, വീ​ടും പ​രി​സ​ര​വും നിരീക്ഷിക്കും

പാ​നൂ​ർ: 20000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ൽ നി​ങ്ങ​ളു​ടെ വീ​ടി​ന് മു​ന്നി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാം. പാ​നൂ​ർ പോ​ലീ​സാ​ണ് പ്ര​ദേ​ശ​ത്തെ നി​ങ്ങ​ളു​ടെ വീ​ടു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ന് സി​സി ടി​വി കാ​മ​റ സം​വി​ധാ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

ഏ​താ​നും വീ​ട്ടു​കാ​ർ​ക്ക് ഒ​ന്നി​ച്ച് ഈ ​സം​വി​ധാ​നം ഒ​രു​ക്കാം. മോ​ഷ്ടാ​ക്ക​ൾ, സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ, മ​റ്റ് അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സു​ര​ക്ഷ നേ​ടാ​ൻ ഇ​തു​വ​ഴി​യൊ​രു​ക്കും. എ​ല്ലാം പാ​നൂ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ മു​റി​യി​ൽ നി​ന്ന് സ​ദാ സ​മ​യം നി​രീ​ക്ഷി​ക്കാ​നും അ​തു​വ​ഴി യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.

Related posts