സിസിടിവിയില്ലാത്ത പൊതു സ്ഥലങ്ങൾ ഇന്ന് നന്നേ കുറവാണ്. കള്ളൻമാർക്ക് പോലീസിനേക്കാൾ ഭയമാണ് സിസിടിവിയെ എന്ന് അക്ഷരാർഥത്തിൽ പറയാം.
സിസിടിവി എന്നുപറഞ്ഞാല്‍ ഏതെങ്കിലുമൊരു ഭിത്തിയിലൊ പോസ്റ്റിലൊ ഒക്കെ നിശ്ചലമായി നില്ക്കുന്നതായിരിക്കുമല്ലൊ. എന്നാല്‍ അടുത്തിടെ താനെ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവി കാമറയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ.
കാമറ നിശ്ചലമാകുന്നതിനുപകരം ചലിക്കുന്ന സീലിംഗ് ഫാനിനോട് സാമ്യമുള്ള രീതിയില്‍ വേഗത്തില്‍ കറങ്ങുകയായിരുന്നു. ചുരുക്കത്തില്‍ കാമറ “ചുറ്റും ഉള്ളതിനെ ഒന്നും കാണുന്നില്ല’ എന്ന അവസ്ഥയാണ്. സംഭവത്തിന്റെ വീഡിയോ സൈബറിടങ്ങളിൽ വേഗത്തിൽ വൈറലായി.
സിസിടിവിയുടെ ഈ അസാധാരണ ഭ്രമണം നോക്കി നില്ക്കുന്നവരില് ഭൂരിഭാഗം ആളുകൾക്കും കഴുത്ത് വേദനയുണ്ടാക്കുന്നു എന്നാണ് വീഡിയോ കണ്ട ആളുകൾ കമന്റ് ചെയ്യുന്നത്. കറങ്ങുന്ന സിസിടിവി കൗതുകമായി മാറിയിരിക്കുകയാണ്. എന്നാൽ സാങ്കേതിക തകരാര്‍മൂലമാണ് സിസിടിവി കറങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.