കോഴിക്കോട്: വീടുവിട്ടെത്തിയ യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാമെന്ന് പറഞ്ഞ് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
17ന് രാത്രി കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിനടുത്ത് നില്ക്കവേ മലപ്പുറം സ്വദേശിയായ യുവതിയെയാണ് സുരക്ഷിത സ്ഥാനത്തെത്തിക്കാമെന്ന് പറഞ്ഞ് യുവാക്കള്‍ കടത്തിക്കൊണ്ടുപോയി മൂര്യാട് പാലത്തിനടുത്തുവെച്ച് ശാരീരിമായി ഉപദ്രവിച്ചശേഷം കടന്നുകളഞ്ഞത്.
പ്രതികളുടെ സിസിടിവി ദൃശ്യം നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബൈക്ക് മോഷണ കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ പെട്ടെന്ന് പിടികൂടാനായിരുന്നു. പ്രതികളെക്കുറിച്ച് വിവിരം ലഭിക്കുന്നര് 9497980710, 04952722286 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കസബ സിഐ വി.സിജിത്ത് അറിയിച്ചു.