ബദിയഡുക്ക: ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന കെട്ടിടത്തില്‍ നിന്ന് പണവുമായി മുങ്ങിയ ആള് സിസിടിവി കാമറയില്‍ കുടുങ്ങി.
ബദിയഡുക്ക ടൗണിലെ ഒരു കെട്ടിടത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ താഴത്തെ നിലയില്‍ സൂക്ഷിച്ച ബാഗിലുണ്ടായിരുന്ന 13,000 ത്തിലധികം രൂപയാണ് മോഷണംപോയത്.
മുകളിലത്തെ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താഴത്തെ നിലയിലാണ് പണമടങ്ങിയ ബാഗും വസ്ത്രങ്ങളും സൂക്ഷിക്കുന്നത്. ഇത് സംബന്ധിച്ചു പോലീസില്‍ വിവരം അറിയിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നാണ് പരാതി.
ഈ കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലിലെ സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മുറിക്കകത്തേക്കു പോകുന്നതും തുടര്‍ന്നു പണമെടുത്ത് ഓടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
കന്യപാടി, മാന്യ തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായരീതിയില്‍ മോഷണം നടന്നിരുന്നുവെങ്കിലും അന്നു നല്കിയ പരാതികളില്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.