പോ​ലീ​സു​കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കും സ​ഹോ​ദ​ര​നും ജാ​മ്യം

ഹ​രി​പ്പാ​ട്: പോ​ലീ​സു​കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ജാ​മ്യം. ആ​ല​പ്പു​ഴ എ.​ആ​ർ ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ക​രു​വാ​റ്റ തെ​ക്ക് ബ്ര​ദേ​ഴ്സ് ഭ​വ​ന​ത്തി​ൽ ജി. ​പ​ത്മ​കു​മാ​ർ (39), സ​ഹോ​ദ​ര​ൻ ജി. ​ന​ന്ദ​കു​മാ​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് ഹ​രി​പ്പാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രി ഫോ​ണ്‍ വ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ഴി​യ​രി​കി​ൽ വ​ണ്ടി​യൊ​തു​ക്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ അ​ടു​ത്ത് മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ​ലെ​ത്തി​യ ന​ന്ദ​കു​മാ​ർ​കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞു. വ​നി​താ പോ​ലീ​സാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ത്മ​കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും സ്ഥ​ല​ത്തെ​ത്തി​യ പ​ത്മ​കു​മാ​റും അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നാ​ണ് കേ​സ്. സ​ർ​വീ​സി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്താ​യി​രു​ന്ന പ​ത്മ​കു​മാ​ർ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Related posts