ന്യൂഡൽഹി: സഹോരിയെ ബലാത്സംഗംചെയ്തയാളോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു സാക്കിറെന്ന് പോലീസ്. തിങ്കാളാഴ്ച രാവിലെയാണ് തിഹാർ ജയിലിൽ വച്ച് സാക്കിറിന്റെ കുത്തേറ്റ് മുഹമ്മദ് മെഹ്താബ് മരിച്ചത്.
ഇരുവരും തിഹാറിലെ തടവുകാരായിരുന്നു. 2014-ൽ സാകിറിന്റെ പ്രായപൂർത്തിയാകാത്ത സഹോരിയെ ബലാത്സംഗംചെയ്ത കേസിലാണ് മെഹ്താബ് ശിക്ഷിക്കപ്പെട്ടത്. 2018-ൽ കൊലപാതകക്കേസിൽ അറസ്റ്റിലായ സാകിർ അന്നുമുതൽ ജയിലിലാണ്.
ദക്ഷിണപുരി സ്വദേശിയായ സാകിറിനെ അഞ്ചാം നന്പർ ജയിലിൽനിന്ന് അടുത്തിടെയാണ് എട്ടിലേക്ക് മാറ്റിയത്. സഹതടവുകാരുമായി അടിയുണ്ടായതിനെത്തുടർന്നായിരുന്നു മാറ്റം.
എട്ടാം നന്പറിലെ മുകളിലെ നിലയിലായിരുന്നു മെഹ്താബ് കഴിഞ്ഞിരുന്നത്. സഹതടവുകാർ പുലർച്ചെ പ്രാർഥനയ്ക്കായി പോയ സമയംനോക്കി സാകിർ മുകൾനിലയിലെത്തി മൂർച്ചയുള്ള ഉപകരണംകൊണ്ട് മെഹ്താബിനെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നു. സാകിറിനെതിരേ കൊലപാതകത്തിന് കേസെടുത്തു.