പണം സ്വീകരിക്കാൻ സിഡിഎം തയാറായില്ല;  പരാതിയുമായി യുവാവ് ബാങ്കിൽ; എടിഎം പരിശോധിച്ചപ്പോൾ   യുവാവ് ഉൾപ്പെടെ നാലുപേരുടെ കൈയിൽ വിലങ്ങ് വീണു;  എരുമേലിയിലെ സംഭവത്തിന്‍റെ സത്യാവസ്ഥയറിയാം…


എ​രു​മേ​ലി: ബാ​ങ്ക് എ​ടി​എ​മ്മി​ൽ സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ത് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​നാ​യ യു​വാ​വി​ന്‍റെ പ​രാ​തി​ ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ലേ​ക്കു വ​ഴി​തെ​ളി​ച്ചു. നി​ക്ഷേ​പ​ക​നും സം​ഘാം​ഗ​ങ്ങ​ളും പി​ടി​യി​ൽ.

‌സി​ഡി​എ​മി​ൽ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച എ​രു​മേ​ലി വ​യ​ലാ​പ​റ​ന്പ് സ്വ​ദേ​ശി ഷെ​ഫീ​ക്ക് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ണം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കാ​നാ​യി ബാ​ങ്ക് എ​ടി​എ​മ്മി​ൽ സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ത് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​നാ​യ യു​വാ​വ് ബാ​ങ്കി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കു​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം ക​ള്ള നോ​ട്ടു​ക​ൾ ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ പരാതിക്കാരനായ യു​വാ​വ് അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ ഇ​ട​പാ​ടി​ൽ ല​ഭി​ച്ച പ​ണം ആ​ണെ​ന്നാണ് സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ എ​രു​മേ​ലി ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യു​ടെ സി​ഡി​എ​മ്മി​ലാ​ണ് യു​വാ​വ് 2000രൂ​പ​യു​ടെ പ​ത്ത് നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ച്ച​ത്.

തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന് അ​റി​ഞ്ഞ് യു​വാ​വ് ഈ ​വി​വ​രം ബാ​ങ്കി​ലും തു​ട​ർ​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ലു​മെ​ത്തി അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ യു​വാ​വി​നെ ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ളി​ച്ചു വ​രു​ത്തി ടെ​ക്നീ​ഷ്യ​നെ കൊ​ണ്ട് സി​ഡി​എം തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ഫേ​ക്ക് നോ​ട്ടു​ക​ൾ വീ​ഴാ​ൻ സ്ഥാ​പി​ച്ച ബോ​ക്സി​ൽ നി​ന്ന് തു​ക ക​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നു യു​വാ​വി​നെ​യും കൂ​ട്ടി പോലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി വി​വ​രം അ​റി​യി​ച്ചു. യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ഹ​നം വി​റ്റു കി​ട്ടി​യ 28,000 രൂ​പ​യി​ൽ 2000 രൂ​പ മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കാ​നാ​യി അ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചെ​ന്നാ​ണ് യു​വാ​വ് ആ​ദ്യം പ​റ​ഞ്ഞ​ത്.

ബാ​ക്കി കു​റ​ച്ച് തു​ക വാ​ഹ​ന ബ്രോ​ക്ക​ർ​മാ​ർ​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​കി​യെ​ന്നും പ​റ​ഞ്ഞു. പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വ് പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ യു​വാ​വി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു.

ഇ​തോ​ടെ ത​നി​ക്ക് പ​ണം ല​ഭി​ച്ച​ത് വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണെ​ന്ന് യു​വാ​വ് മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​യെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തോ​ടെ ഇ​യാ​ൾ ക​ഞ്ചാ​വ് വി​ല്പ​ന കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് അ​റി​യു​ക​യും പ​ണം ല​ഭി​ച്ച​ത് ക​ഞ്ചാ​വ് വി​ല്പ​ന​യി​ൽ നി​ന്നാ​കാ​മെ​ന്ന് സം​ശ​യം ശ​ക്ത​മാ​കു​ക​യു​മാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി സൂച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലി​സ് പ​റ​യു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീസ​ർ ആ​ർ. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment