ഈ കോവിഡ് കാലത്തും സ്ത്രീകളോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അസാനിയ നസ്രീന്‍.
ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുകയും ചെയ്തു.
‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു.
വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു.
സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ മുഖവും ബൈക്ക് നമ്പറും വ്യക്തമാകുന്ന വീഡിയോയാണ് അസാനിയ പങ്കുവെച്ചത്. മറ്റൊരു കുറിപ്പില്‍ അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ പറയുന്നു.
കൂടാതെ ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോള്‍ വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അസാനിയയെ പിന്തുണച്ച് നിരവധി ആളുകളെത്തിയിട്ടുണ്ട്.
https://www.instagram.com/p/CCl5SRTJyRo/?utm_source=ig_embed&utm_campaign=embed_video_watch_again