ചെറുപുഴ: പെരിങ്ങോം പോലീസ് സ്റ്റേഷന്റെ റിസ്പഷന് കൗണ്ടറിന് സമീപം കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണു. ഇന്നു പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടമുണ്ടായത്. ഈ സമയം സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
നാല്പത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ സീലിംഗ് ഇതിന് മുന്‍പും പല തവണ അടര്‍ന്ന് വീണിട്ടുണ്ട്. അപ്പോഴൊക്കെ തകര്‍ന്ന ഭാഗത്ത് പ്ലാസ്റ്ററിംഗ് നടത്തുകയാണ് ചെയ്യുന്നത്. മഴക്കാലത്താണെങ്കില്‍ കെട്ടിടം ചോര്‍ന്നൊലിക്കും. അപകടം പതിവായതോടെ കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന് മുകളില്‍ അലുമിനിയം റൂഫിംഗ് നടത്തി.
എങ്കിലും കെട്ടിടത്തിന് കാര്യമായ ഉറപ്പൊന്നും ഉണ്ടായിട്ടില്ല. കെട്ടിടത്തിന്റെ വരാന്തയും അപകടാവസ്ഥയിലാണ്. എങ്കിലും പുതിയ കെട്ടിടം പണിയുന്നതിന് യാതൊരു നീക്കവും ഉണ്ടാകുന്നില്ല. സ്റ്റേഷനില്‍ ഏറെ ഭയത്തോടെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്.