കൊറോണ കാരണം ശരിക്കും പെട്ടത് വിവാഹവുമായി ബന്ധപ്പെട്ട മേഖലയാണ്. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി നടത്തുകയാണ് ചെയ്യുന്നത്.
ഓൺലൈനിലൂടെ വിവാഹ ചടങ്ങുകളുടെ ലൈവ് നടത്തിയും ചിലർ ആഘോഷിക്കുന്നു. അത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
വിവാഹ വേദി തമിഴ്നാട്ടിലാണെന്നാണ് സൂചന. വെബ്കാസ്റ്റിംഗിലൂടെ വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികളെ ക്ഷണിച്ചുകൊണ്ടുള്ള കത്താണ് വൈറലായിരിക്കുന്നത്.
വിവാഹ ദിവസം സദ്യ പാഴ്സൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുമെന്നും ക്ഷണക്കത്തിൽ പറയുന്നു.
വിവാഹ ക്ഷണക്കത്തില്‍ വെബ് കാസ്റ്റിംഗിൽ കയറേണ്ട അഡ്രസും പാസ്വേഡ് സഹിതം കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനായി വിവാഹം കണ്ടുകഴിയുമ്പോള്‍ വീടിന്റെ മുറ്റത്ത് സദ്യയും പാഴ്സലായി എത്തും.
നാലു ബാസ്കറ്റിൽ സദ്യ എത്തിയതിന്റെ ചിത്രവും ട്വിറ്ററിലുണ്ട്. സദ്യ വിളന്പാനുള്ള ഇലയും ഒപ്പമുണ്ട്. സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മെനുവും വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ ഉണ്ട്.
ഒരോ വിഭവങ്ങളും ഏതുതട്ടിലാണെന്നും ഇലയിൽ എവിടെയാണ് വിളന്പേണ്ടതെന്നും ഇതിൽ വിവരിച്ചിട്ടുണ്ട്.