വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്വയിടത്തേക്കും പരന്നു. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി വേറിട്ട ആഭരണങ്ങളും വസ്ത്രങ്ങളും നമുക്ക് ഉടനടി അറിയാന്‍ കഴിയുന്നു.
അത്തരത്തില്‍ എത്തുന്ന ചിലവ നമ്മളില്‍ കൗതുകം പടര്‍ത്തും. അത്തരത്തിലൊരുള്ള ഒരു ആഭരണത്തിന്റെ കാര്യമാണിത്. സംഗതി ഒരു ബ്രേസ്ലെറ്റ് ആണ്. എന്നാല്‍ എക്സിലെത്തിയ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടാല്‍ ഈ ബ്രേസ്ലെറ്റ് ഒരു സെല്ലോടേപ്പ് പോലെ തോന്നും.
ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗ ആണ് ഇത് ഇറക്കിയത്. ഏകദേശം 4,000 ഡോളര്‍ ആണത്രെ ബ്രേസ്ലെറ്റ് വില. ഈ ഉല്‍പ്പന്നം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഞെട്ടിച്ചു.
എന്നാല്‍ പലര്‍ക്കും ഇതത്ര പിടിച്ചില്ല. സാധാരണ വീട്ടുപകരണങ്ങളെ ഫാഷന്‍ ആക്സസറികളാക്കി മാറ്റാനുള്ള ശ്രമങ്ങളെ അവര്‍ വിമര്‍ശിച്ചു. “വിലയേറിയ തമാശ’ എന്നാണൊരാള്‍ കുറിച്ചത്.