സ്ത്രീകളെ അധിക്ഷേപിക്കുന്ന ടൈറ്റില്‍ എന്നാരോപിച്ച് ഷക്കീല ചിത്രത്തിനെതിരേ സെന്‍സര്‍ ബോര്‍ഡ് ! ഷക്കീലച്ചിത്രമായതിന്റെ പ്രശ്‌നമെന്ന് ഷക്കീല…

ഷക്കീല നായികയാകുന്ന പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരേ വാളെടുത്ത് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.

പക്ഷേ ഷക്കീല ചിത്രമായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ഈ ടൈറ്റില്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്തതെന്ന ആരോപണവുമായി ഷക്കീല രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥയറിയാതെയാണ് സെന്‍സര്‍ ബോര്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഷക്കീല ചിത്രമായതിനാലാണോ ഇത്തരമൊരു നടപടിയെടുത്തത്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് പരിശോധിക്കണം. നടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ഷക്കീല നായികയായി ഒരു പടം വെള്ളിത്തിരയിലെത്തുന്നത്. അതിഥിവേഷങ്ങള്‍ക്കു വിട നല്‍കി കേന്ദ്രകഥാപാത്രമായി താന്‍ വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. താരത്തിന്റെ കരിയറിലെ 250-ാമത്തെ ചിത്രമാണിത്. സായി റാം ദസരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാഘവ എം ഗണേഷ് ആണ്.

Related posts