ഭക്ഷ്യസുരക്ഷാ നിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം എക്സിൽ വൈറലായ ഒരു വീഡിയോ ഇക്കാര്യം ശരിവയ്ക്കുന്നതാണ്.
മനുഷ്യവിരൽ ഐസ്ക്രീമിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് ചത്ത പഴുതാരയയെ ഐസ്ക്രീമിൽ നിന്ന് കണ്ടെത്തിയത്. നോയിഡയിലെ സെക്ടർ 12ലാണ് സംഭവം.
മകന് മാമ്പഴ ഷേക്ക് ഉണ്ടാക്കി നൽകാനായി ദീപ ദേവി ബ്ലിക്കിറ്റിലൂടെ ഓർഡർ ചെയ്ത അമൂലിന്റെ വാനില ഫ്ലേവറിലുള്ള ഐസ്ക്രീമിൽ നിന്നാണ് ചത്ത പഴുതാരയെ കിട്ടിയത്.
സംഭവത്തിന് പിന്നാലെ ദീപ ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ ഐസ്ക്രീമിൻ്റെ വിലയായ 195 രൂപ തിരികെ അവർക്ക് ലഭിച്ചു.
ഫുഡ് ഡെലിവറി മേഖലകളിലെ ഭക്ഷ്യ സുരക്ഷയെയും ഗുണനിലവാര നിയന്ത്രണത്തെയും കുറിച്ചുള്ള ആശങ്കകൾ ഇത്തരം സംഭവങ്ങൾ വന്നതോടെ വർധിച്ചു വരികയാണ്.
यूपी : नोएडा की दीपा ने ब्लिंकिट से अमूल की वैनिला मैजिक आइसक्रीम ऑनलाइन मंगाई थी। उसके अंदर जिंदा कनखजूरा (centipede) निकला है। इससे पहले मुंबई में आइसक्रीम में इंसानी उंगली निकली थी। pic.twitter.com/guhgW3bnby
— Sachin Gupta (@SachinGuptaUP) June 15, 2024