രാജ്യത്ത്് കോവിഡ് കേസുകല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.
അണുബാധ തടയാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് എട്ടിന് 2,082 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ മാര്‍ച്ച് 15ന് 3,264 കേസുകളായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന് എന്നിവ കര്‍ശനമാക്കണെമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.