കണ്ണൂർ: തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തതായി പരാതി. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ തടവുകാരായ രാഹുൽ രാജ് (24), മുഹമ്മദ് ഷാഫി (48) എന്നിവാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ഇവരെ തടയാൻ എത്തിയ വാർഡന്മാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. പോലീസുകാരനെ കൈയേറ്റം ചെയ്തതിനും പരസ്പരം മർദിക്കുകയും ചെയ്തതിനും രാഹുൽരാജിന്റെയും മുഹമ്മദ് ഷാഫിയുടെയും പേരിൽ ടൗൺ പോലീസ് കേസെടുത്തു. ഡിസംബർ 20ന് രവിലെ 9.30നാണ് കേസിനാസ്പദമായ സംഭവം.
കലിടയങ്ങാതെ ഷാഫിയും രാഹുലും…! കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; തടയാൻ ചെന്ന പോലീസുകാരന് ക്രൂര മർദനം
