വിയ്യൂർ: കൊടുംകുറ്റവാളികളെ പാർപ്പിക്കാൻ അന്പതു കോടി മുടക്കി പണികഴിപ്പിച്ച അതീവ സുരക്ഷാ ജയിലിൽ കഴിയുന്നത് പൂച്ചകളും ഇഴജന്തുക്കളും. ജയിലിന്റെ പരിസരത്ത് വിലസുന്നതാകട്ടെ പശുക്കളും, ആടുകളും, എരുമകളുമൊക്കെയാണ്. കാടുപിടിച്ച് കിടക്കുന്ന ഇവിടെ കൊടുംകുറ്റവാളികളായവർക്ക് ഒളിവിൽ കഴിയാൻ സാധിക്കുന്ന വിധമാണ് കാട് മൂടി കിടക്കുന്നത്.
ഗുണ്ടാ ആകടിൽ പിടിയിൽ ആകുന്നവരെയും തീവ്രവാദ കേസുകളിൽപെട്ടുവരേയും അന്യരാജ്യക്കാരേയും, വധശിക്ഷയക്ക് വിധിക്കപെട്ടുവരെയും കൊടുംകുറ്റവാളികളെയും പാർപ്പിക്കാൻ 145 ഏക്കർ വരുന്ന ജയിൽ കോന്പൗണ്ടിൽ 30 ഏക്കർ സഥലത്താണ് അതിവസുരക്ഷ ജയിൽ നിർമിച്ചിരിക്കുന്നത്.
2010 ൽ എൽഡിഎഫ് സർക്കാർ പദ്ധതി ഉണ്ടാക്കുകയും പിന്നിട് വന്ന യുഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കിയ വീയ്യൂരിലെ അതിവ സുരക്ഷ ജയിലാണ് ഉപയോഗിക്കാത്തത് മൂലം നശിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം അന്പത് കോടി രൂപയോളം ഈ ഹൈടെക് ജയിലിനു വേണ്ടി ചെലവഴിച്ചു. ഇനിയും ഫണ്ട് വേണമെന്നാണ് പൊതുമാരാമത്ത് വകുപ്പിന്റെ ആവശ്യം. കോടികൾ ചെലവഴിച്ച് സഥാപിച്ച കെട്ടിടത്തിന്റെ പെയിന്റുകൾ നഷടപെടുകയും നിരവധി സാധനങ്ങൾ തുരുന്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയുമാണ്.
ജയിലിന്റെ നാല് ഭാഗത്ത് വലിയ ടവർ നിർമിച്ചിട്ടുണ്ട്. ഇവയുടെ മുകളിലേക്കുള്ള റൗണ്ട് കോണികൾ പെയിന്റ് ചെയ്യാത്തത് മൂലം തുരുന്പെടുത്ത് നശിക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ ശബ്ദ മലിനികരണം ഇല്ലാത്ത കൂറ്റൻ ജനറേറ്റർ മഴയും വെയിലും കൊണ്ട് ജയിൽ കവാടത്തിനു സമിപം നശിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനാവശ്യമായ സുരക്ഷിത മുറി ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി ജയിൽ പ്രവർത്തനം ആരംഭിച്ചാലും ജനറേറ്റർ പ്രവർത്തിക്കാൻ പിന്നിട് വീണ്ടും കാല താമസമെടുക്കും.
ഇവിടെ പശുവിനെ തീറ്റാൻ വരുന്നവരാണ്രതേ മഴയും വെയിലും കൊണ്ട് കിടക്കുന്ന ജനറേറ്ററിന്റെ മുകളിൽ ടാർപായ ഇട്ടിരിക്കുന്നത്. ബില്ലുകൾ മാറുന്നതിന്റെ ഭാഗമായി സഥാപിച്ച ഫാനുകൾ പിന്നിട് കരാറുകാർ തന്നെ അഴിച്ച് കൊണ്ടുപോയതായി ആരോപണമുണ്ട്. അത്യാധുനിക ഇലകട്രാണികസ് സിസ്റ്റം സ്ഥാപിക്കാൻ സഥാപിച്ച കോപ്പർ പൈപ്പുകൾ കേട് വന്ന് കൊണ്ടിരിക്കുകയാണ്.
ഇവിടെ സഥാപിക്കാനുള്ള സിസിടിവികളും മുറിയിൽ കെട്ടി കിടക്കുകയാണ്. 550 തടവുക്കാരെ പർപ്പിക്കാനുളള തടവുമുറികളാണുള്ളത്. ഡിഐജി, രണ്ട് സുപ്രണ്ടുമാർ അടക്കം 62 തസ്തികകൾ അതീവ സുരക്ഷ ജയിലിന് അനുവദിച്ചിട്ടുണ്ട്. 150 തസതികകളാണ് ഇവിടേയ്ക്ക് ആവശ്യം. എന്നാൽ അനുവദിച്ച തസതികയിൽ ഉന്നതർ ഒഴികെ ഉള്ളവർ വർഷങ്ങളായി ജോലി ചെയ്യാതെ ശന്പളം വാങ്ങി കൊണ്ടിരിക്കുകയാണ്.രാത്രിയും പകലും വെറുതെ കിടക്കുന്ന കെട്ടിടത്തിന് കാവലിനായി രണ്ട് ജയിൽ ജിവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുദ്ധകാലാടിസഥാനത്തിലാണ് ഹൈടെക് ജയിലിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ നാളിതുവരെയായി ഇതിന്റെ പ്രവർത്തനം തുടങ്ങാൻ എല്ലാം ശരിയാക്കുമെന്ന് പറയുന്ന സർക്കാരും തയ്യാറയിട്ടില്ല. ജില്ലയിലെ മൂന്ന് മന്ത്രിമാരും ഇക്കാര്യത്തിൽ കാര്യമായ നടപടികൾ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.