ക​ർ​ഷ​ക​ർക്കു തൊഴിൽ- സാ​ന്പ​ത്തി​ക ഭ​ദ്ര​തഉ​റ​പ്പാ​ക്കും; 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പ്രവർ ത്തനം കേന്ദ്രം തുടങ്ങിയെന്ന് കേ​ന്ദ്ര​മ​ന്ത്രി

ministerപാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ ഭ​ക്ഷ്യ​വ്യ​വ​സാ​യ രം​ഗം ഉൗ​ർ​ജ്ജി​ത​മാ​ക്കി ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക​യാ​ണു കേ​ന്ദ​സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു കേ​ന്ദ്ര ഭ​ക്ഷ്യ​സം​സ്ക​ര​ണ-​വ്യ​വ​സാ​യ മ​ന്ത്രി ഹ​ർ​സി​മ്ര​ത്ത് കൗ​ർ ബാ​ദ​ൽ പ​റ​ഞ്ഞു. ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര മെ​ഗാ ഫു​ഡ്പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

2022-ഓ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു​ള്ള ​പ്ര​വ​ർ​ത്ത​ന​മാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി വ​രു​ന്ന​ത്. ഭാ​ര​ത​ത്തി​ൽ കാ​ർ​ഷി​കോ​ത്പാ​ദ​നം 10 ശ​ത​മാ​നം മാ​ത്ര​മേ ന​ട​ക്കു​ന്നു​ള്ളൂ. ഇ​ത്ത​രം ഫു​ഡ്പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ കാ​ർ​ഷി​ക​രം​ഗ​ത്തെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കും. കേ​ര​ള​ത്തി​ലെ ര​ണ്ടു മെ​ഗാ ഫു​ഡ്പാ​ർ​ക്കു​ക​ളും സ​ജീ​വ​മാ​കു​ന്ന​തോ​ടെ 500 കോ​ടി​യു​ടെ വ​രു​മാ​ന​മാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തു​വ​ഴി 5000 യു​വാ​ക്ക​ൾ​ക്കു തൊ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നു പു​റ​മെ 25,000 ത്തോ​ളം ക​ർ​ഷ​ക​ർ​ക്കു പാ​ർ​ക്കു​ക​ൾ തൊ​ഴി​ൽ-​സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ഗ​ന്ധ​വ്യ​ഞ്ജ​ന ഉ​ത്പാ​ദ​ക​ർ​ക്കു​കൂ​ടി ഗു​ണം ചെ​യ്യു​ന്ന 6,000 കോ​ടി​യു​ടെ ഒ​രു കാ​ർ​ഷി​ക പ​ദ്ധ​തി ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. സ്വ​കാ​ര്യ യൂ​ണി​റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടി ഉ​റ​പ്പാ​ക്കി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ക​ർ​ഷ​ക​ർ​ക്കു ഗു​ണ​ക​ര​മാ​യ ത​ര​ത്തി​ൽ സ​ബ്സി​ഡി പ്ര​ദാ​നം ചെ​യ്തു​കൊ​ണ്ടാ​വും പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Related posts