കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എല്ലാ ക്ലാസുകളിലേയ്ക്കും ഒരു അഡീഷണല്‍ ബാച്ച് കൂടി അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.
ചട്ടം 377 പ്രകാരമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ നിരവധി മടങ്ങ് അധികം വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നത്.
സ്കൂളില്‍ എല്ലാ ക്ലാസുകളിലേയ്ക്കും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിനുളള ലൈബ്രറി, ലബോറട്ടറികള്‍, ക്ലാസ് മുറികള്‍ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്.
കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കാത്തതിനാല്‍ നിലവില്‍ എല്ലാ ക്ലാസുകളിലും അനുവദനീയമായ എണ്ണത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.
വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൊല്ലത്തേക്ക് സ്ഥലംമാറ്റം കിട്ടുമ്പോള്‍ കുട്ടിക്കളെ കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു.
സ്ഥലംമാറി വരുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പ്രവേശനം നല്കുവാന് സ്കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുളളതിനാല്‍ എല്ലാ ക്ലാസുകളിലും അധികം കുട്ടിക്കളെ പ്രവേശിപ്പിക്കേണ്ടിവരുന്നു. ഇത് കൂട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
എല്ലാ ക്ലാസുകളിലേയ്ക്കും കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുവാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം നിലനില്ക്കുമ്പോള് കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കാതിരിക്കുന്നത് ന്യായികരിക്കാവുന്നതല്ല.
ആയതിനാല്‍ കൊല്ലം കേന്ദ്രീയ വിദ്യാലത്തില്‍ എല്ലാ ക്ലാസുകളിലേയ്ക്കും 2020-21 അധ്യയന വര്‍ഷം തന്നെ അധിക ഡിവിഷന് അനുവദിക്കുവാനുളള സത്വര നടപടി സ്വീകരിക്കണമെന്നും എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.