തലശേരി: തലശേരിയിലെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണ വിതരണ കേന്ദ്രത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ രണ്ട് പേര് കാസര്‍ഗോഡ് സഹകരണ ബാങ്കുകളില്‍ ഉന്നത തസ്തികകകളില്‍ ജോലി ചെയ്തു വരുന്നതായി പോലീസ് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനം വന്നതിനു ശേഷം വ്യാജ സര്‍ട്ടഫിക്കറ്റ് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. ഇന്നലെ മൂന്ന് പരാതികള്‍ കൂടി ലഭിച്ചതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ടൗണ്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
തലശേരി പിയര്‍ റോഡിലെ അമര്‍ കോംപ്ളക്സില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനം എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ അജയനെയാണ് ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, പ്രിന്‍സിപ്പല്‍ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം വലിയ തോതിലുള്ള പരസ്യം നല്കി പുനരാരംഭിച്ചതിനിടയിലാണ് വീണ്ടും അറസ്റ്റിലായത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പള്ളൂര്‍ സ്വദേശി നാമത്ത് റിജിന്‍, എലിയാമ്പത്ത് ലതീഷ് എന്നിവര്‍ക്ക് സിബിഎസ്ഇ യുടെ പത്താം തരം സര്‍ട്ടിഫിക്കറ്റും, പള്ളൂര്‍ പ്രണവം വീട്ടില്‍ പ്രസീതക്ക് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്കിയ കേസിലാണ് അജയനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ വിവിധ ബാങ്കുകളില്‍ അമൃതയില്‍ നിന്നും സംഘടിപ്പിച്ച വ്യാജ സര്‍ട്ടഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതായിട്ടാണ് ഇപ്പോള്‍ വിവരം ലഭിച്ചിട്ടുള്ളത്. അജയനുമായി ബന്ധപ്പെട്ട ഈ കേസില്‍ ഒട്ടേറെ ഉന്നതര്‍ക്കടക്കം ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പലരും ഇതര സംസ്ഥാനങ്ങളിലും ജോലി തേടിയിട്ടുണ്ടെന്ന് വ്യക്തമായതോടെ അന്വാഷണം ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കേണ്ടി വന്നിരിക്കുകയാണ് .
ഈ സഹാചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. 2016 സെപ്റ്റംബര്‍ 29 ന് രാത്രി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം ടൗണ്‍ സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയിരുന്നുത്.
സ്ഥാപനം നടത്തിപ്പുകാരനായ അജയനെയും ഇയാളുടെ ബിസിനസ് പങ്കാളിയായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ടിന്റു ബി. ഷാജിയെയുമാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചു.ഏറെ പ്രമാദമായ കേസില്‍ സംഭവ ദിവസം മുതല്‍ ഉന്നത തല ഇടപെടലുകള്‍ നടന്നത് അന്വേഷണ സംഘത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതാണ് പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടുന്നതിന് ഇടയാക്കിയതെന്നാണ് അന്ന് ആരോപണമുയര്‍ന്നിരുന്നു.