ജനുവരി മാസം സെർവിക്കൽ കാൻസർ പ്രിവൻഷൻ മാസമായാണ് ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. ഇത് സെർവിക്കൽ കാൻസർ എത്ര മാത്രം ഗുരുതരമായ രോഗമാണ് എന്നതിനെ കാണിക്കുന്നു.
സെർവിക്കൽ കാൻസർ
ഗര്ഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെര്വിക്സ് അഥവാ ഗര്ഭാശയ മുഖം. യോനിയെ ഗര്ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്വിക്സ്. ഈ സെര്വിക്സിൽ ഉണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ.
സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സെർവിക്കൽ കാൻസർ മൂലമുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും.
കാരണങ്ങൾ
*പ്രധാന കാരണം എച്ച്പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) തന്നെയാണ്.
* നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം പ്രത്യേകിച്ച് 18 വയസിനു താഴെ
* ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
* 18 വയസിനു മുമ്പേ കൂടുതൽ തവണ ഗർഭിണിയായവർ
* അമിതവണ്ണം, ഗർഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം
* രോഗപ്രതിരോധശേഷി കുറയുന്നത്
ലക്ഷണങ്ങൾ
• തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല.
• രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടിട്ടുള്ള രക്തംപോക്ക്, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തംപോക്ക്, വെള്ളപോക്ക്
• ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന,അകാരണമായിട്ടുള്ള ഭാരക്കുറവ്
• ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം സ്ക്രീനിംഗ് ടെസ്റ്റുകൾ
* പാപ് സ്മിയർ ടെസ്റ്റ്
* LB സൈറ്റോളജി
* വയാ വിലീ (VIA VILI)
* HPV ഡിഎൻഎ ടെസ്റ്റിംഗ്
* കോൾപോസ്കോപ്പി
(തുടരും)
വിവരങ്ങൾ: ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുയർ ബയോ സൊല്യൂഷൻസ്,
കണ്ണൂർ. ഫോൺ – 6238265965