കീവ്: മരണശേഷം ചാർട്ടർ വിമാനം അയച്ചിട്ട് കാര്യമില്ലെന്ന് യുക്രെയ്നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹര്‍ജോത് സിംഗ്.
ദൈവം തനിക്ക് ഒരു രണ്ടാം ജീവിതം തന്നു, തനിക്കത് ജീവിക്കണം. തന്നെ ഇവിടെ നിന്ന് ഒഴിപ്പിക്കണമെന്നും ഹർജോത് പറഞ്ഞു.
വീൽചെയർ പോലുള്ള സൗകര്യങ്ങൾ നൽകാനും ഡോക്യുമെന്റേഷനുമായി തന്നെ സഹായിക്കാനും എംബസിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഹർജോത് സിംഗ് കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ കീവിൽനിന്നും അതിര്‍ത്തിയിലേക്ക് പോകുന്നതിനിടെയാണ് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ സ്വദേശിയായ ഹര്‍ജോത് സിംഗിന് വെടിയേറ്റത്.
ഹര്‍ജോതിന്റെ തോളിനാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തു. കീവിലെ സിറ്റി ഹോസ്പിറ്റലിലാണ് ഹര്‍ജോത് ചികിത്സയിലുള്ളത്. തനിക്കു മര്‍ദനമേറ്റെന്നും കാലിനു പൊട്ടലുണ്ടെന്നും ഹര്‍ജോത് പറയുന്നു.
ലിവിവിലേക്കു പോകാൻ താൻ ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. എന്നാൽ, ആരും തനിക്കു സൗകര്യം ചെയ്ത് തന്നില്ലെന്നും ഹർജോത് കുറ്റപ്പെടുത്തി.
കീവിൽ നിന്നും ഏതു വിധേനയും ലിവിവിൽ എത്താൻ കാറിൽ പോകുന്നതിനിടെയാണ് ഹർജോതിനും സുഹൃത്തുക്കൾക്കും നേരെ വെടിവയ്പ്പുണ്ടായത്.