കല്ലടിക്കോട്: ചൂരിയോട് പുഴയിൽ ചൂരിയോട് പാലത്തിന് സമീപത്തെ തടയണയിലെ ഷട്ടറുകൾ സാമൂഹ്യദ്രോഹികൾ മോഷ്ടിച്ചു.
തച്ചന്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ അഞ്ഞൂറിലേറെ കുടുംബങ്ങളുടെ ജലസ്രോതസായ തടയണയിലെ വെള്ളം മുഴുവൻ ഒഴുകിപ്പോയി.
ഇന്നലെ രാവിലെയാണ് ഷട്ടർ മോഷണം പോയത് ജനങളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും പോലീസിൽ പരാതി നല്കി.
പോലീസ് അന്വേഷണം തുടങ്ങി. ഉച്ചയ്ക്കുശേഷം ജനങ്ങൾ ചേർന്ന് വീണ്ടും ഷട്ടർ സ്ഥാപിച്ചു.