പേരാമ്പ്ര: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തതയില്ലാത്ത പേരാമ്പ്രയില്‍ പൊതു സ്വതന്ത്രനായി സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ. സി.എച്ച് ഇബ്രാഹിംകുട്ടിക്ക് സാധ്യതയേറുന്നു.
കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പിന്നീട് ലീഗിന് വിട്ടുനല്‍കുകയും ചെയ്ത പേരാമ്പ്രയില്‍ കരുത്തനായ ടി.പി. രാമകൃഷ്ണനോട് എറ്റുമുട്ടാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം സി.എച്ച്. ഇബ്രാഹിംകുട്ടിയിലെത്തി നില്‍ക്കുകയാണ്.
കോണ്‍ഗ്രസിലെയും ലീഗിലെയും നേതാക്കള്‍ മത്സരിച്ചാല്‍ ശക്തമായ ഗ്രൂപ്പു പ്രവര്‍ത്തനങ്ങള്‍ ഇവര്ക്കെതിരേയുണ്ടാവുമെന്ന വിലയിരുത്തലാണ് പൊതു സ്വതന്ത്രന് എന്ന ആശയത്തിലേക്ക് എത്തിയത്.
യുഡിഎഫ് പൊതു സ്വതന്ത്രനായി മത്സരിക്കാന്‍ വിവിധ മേഖലകളില്‍ നിന്ന് ഇബ്രാഹിംകുട്ടിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു.
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇബ്രാഹിംകുട്ടി ജാതി മതഭേദമന്യേ നാട്ടുകാരുടെ ദൈന്യതകളില്‍ ഇടപെടുന്നു എന്നതാണ് അദ്ദേഹത്തിന് മേല്‍ സമ്മര്ദ്ദമേറാനുള്ള പ്രധാന കാരണം.
മതലേധ്യക്ഷന്മാരും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവും ഈ ആവശ്യം ഇബ്രായിക്കുട്ടിക്ക് മുന്നില്‍ വച്ചതായാണ് അറിവ്.
കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരുടെയും സൗഹൃദത്തിനും ഉടമയാണ്.
ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇബ്രാഹിം കുട്ടി തുടക്കം കുറിച്ച റീസെറ്റ് എന്ന സ്ഥാപനം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി വരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ ഏകോപിച്ചുകൊണ്ടാണ് ഗ്രാമീണ മേഖലയിലുള്ള 2000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത ക്ലാസുകള്‍ ലഭ്യമാക്കാന്‍ ഇദ്ദേഹം മുന്‍കൈ എടുത്തത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇബ്രാഹിം കുട്ടി ആരോഗ്യ മേഖലയിലും തന്റേതായ സംഭാവന നല്കി വരുന്നു.