കെവിൻ വധം: പ്രതി ചാക്കോയ്ക്ക് നെഞ്ചുവേദന;  കോട്ടയം മെഡിക്കൽ കോളജിലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ്രോ​ഗമില്ലെന്ന്  ഡോക്ടർമാർ

ഗാ​ന്ധി​ന​ഗ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യും കെ​വി​ന്‍റെ ഭാ​ര്യ നീ​നുവി​ന്‍റെ പി​താ​വു​മാ​യ ചാ​ക്കോ​യെ നെ​ഞ്ചുവേ​ദ​ന​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​ണ് ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ൾ ഹൃ​ദ്രോ​ഗി​യാ​ണെ​ന്നും ര​ണ്ട് ബ്ലോ​ക്ക് ഉ​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ്രോ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ ഛ​ർ​ദി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ നിരീക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. അ​വി​ടെ പോ​ലീ​സ് കാ​വ​ലി​ൽ കി​ട​ക്കു​ക​യാ​ണ്.ചാ​ക്കോ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​സ്റ്റ​ഡി സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും.

Related posts