വടക്കഞ്ചേരി: ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസിനെ തുടർന്ന് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത പാളയം ചടയപ്പന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബത്തിന് അടിയന്തിര ധനസഹായം നൽകാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിലും ഈ വിഷയം ഉന്നയിക്കും. കുടുംബത്തെ സഹായിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കോണ്ഗ്രസ് രംഗത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു. ഡി സി സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ, മറ്റു നേതാക്കളായ വി.പി. മുത്തു, പാളയം പ്രദീപ്, റെജി കെ മാത്യു, എം.എസ്.അബ്ദുൾ ഖുദ്ദൂസ്, അഡ്വ.ദിലീപ്, ടി.രാധാകൃഷ്ണൻ ,സി. മുത്തു, എ ശിവദാസ് തുടങ്ങിയവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.