മി​ഠാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് എന്നെ എ​ന്നും പി​ടി​ച്ച് മ​ടി​യി​ൽ ഇ​രു​ത്തു​മാ​യി​രു​ന്നു: ആ ​അ​മ്മാ​വ​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഒ​രു പെൺകുട്ടി കേ​സ് കൊ​ടു​ത്തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വി​റ​ച്ച് പോ​യി; ചാ​ഹ​ത്ത് ഖന്ന​

ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് നേ​രി​ട്ടൊ​രു ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് ന​ടി ചാ​ഹ​ത്ത് ഖ​ന്ന രം​ഗ​ത്ത്. ഹൗ​ട്ട​ര്‍​ഫ്​ളൈ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചാ​ഹ​ത്ത് ഖ​ന്ന മ​ന​സ് തു​റ​ന്ന​ത്. ‘ഒ​ന്നോ ര​ണ്ടോ ത​വ​ണ അ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് അ​ന്ന് മ​ന​സി​ലാ​യി​ല്ല. ആ​രോ തൊ​ട്ടി​ട്ട് ക​ട​ന്നു പോ​യി. പ്രാ​യ​മാ​യ​വ​ര്‍​ക്ക് അ​ങ്ങ​നൊ​രു ശീ​ല​മു​ണ്ട്. എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ല. ചെ​റു​പ്പ​ക്കാ​ർ അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. പ​ക്ഷെ പ്രാ​യ​മാ​യ​വ​ര്‍​ക്ക് ആ ​ശീ​ല​മു​ണ്ട്. ഞാ​ന​ത് കു​റേ പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​മു​ണ്ട്. ഞാ​ന്‍ വ​ള​രെ ചെ​റു​പ്പ​മാ​യി​രു​ന്ന​പ്പോ​ള്‍ എ​നി​ക്കും സം​ഭ​വിച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ സൊ​സൈ​റ്റി​യി​ല്‍ ഒ​രു അ​മ്മാ​വ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. അ​യാ​ള്‍ എ​ന്നെ പി​ടി​ച്ച് മ​ടി​യി​ല്‍ ഇ​രു​ത്തു​മാ​യി​രു​ന്നു. അ​തൊ​രു ബം​ഗാ​ളി അ​ങ്കി​ളാ​ണ്. അ​ദ്ദേ​ഹം മി​ഠാ​യി​ക​ളും ചോ​ക്ലേ​റ്റു​മൊ​ക്കെ ത​രും. എ​നി​ക്ക് ഒ​ന്നും മ​ന​സി​ലാ​യി​രു​ന്നി​ല്ല.

ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ഞാ​ന​ത് അ​റി​യു​ന്ന​ത്. ഞാ​നൊ​രു ബാ​ല്യ​കാ​ല സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടി. അ​വ​ളാ​ണ് പ​റ​യു​ന്ന​ത് ഒ​രു പെ​ണ്‍​കു​ട്ടി ആ ​അ​മ്മാ​വ​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് കേ​സ് കൊ​ടു​ത്തു​വെ​ന്ന്. അ​പ്പോ​ഴാ​ണ് അ​യാ​ള്‍ എ​ന്നോ​ടും ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്ന് ഞാ​ന്‍ തി​രി​ച്ച​റി​യു​ന്ന​ത്. ആ ​പെ​ണ്‍​കു​ട്ടി​ക്ക് അ​ന്ന​ത്തെ എ​ന്നേ​ക്കാ​ളും പ്രാ​യ​മു​ണ്ട്. അ​തി​നാ​ല്‍ അ​യാ​ള്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​വ​ള്‍​ക്ക് മ​ന​സി​ലാ​യി.

ആ ​ക​ഥ കേ​ട്ട​പ്പോ​ള്‍ എ​നി​ക്ക് വി​റ​യ​ലു​ണ്ടാ​യി. നി​ന​ക്ക​റി​യു​മോ, എ​നി​ക്കും ഇ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. ര​ണ്ട് വ​ര്‍​ഷം മു​മ്പ് മാ​ത്ര​മാ​ണ് ഞാ​ന​ത് തി​രി​ച്ച​റി​യു​ന്ന​ത്. ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണ്. അ​തി​നാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പോ​ലും തി​രി​ച്ച​റി​യാ​നാ​യി​രു​ന്നി​ല്ല. ദൈ​വ​ത്തി​ന് ന​ന്ദി. ഇ​ന്ന​ത്തെ കു​ട്ടി​ക​ളോ​ട് ഇ​തൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ക്കാ​റു​ണ്ട്. എ​ന്‍റെ മ​ക​ളെ സ്‌​കൂ​ളി​ല്‍ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്താ​ണ് ഗു​ഡ് ട​ച്ചെ​ന്നും എ​ന്താ​ണ് ബാ​ഡ് ട​ച്ചെ​ന്നും അ​വ​രെ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. എ​നി​ക്ക​ത് ആ​ദ്യ അ​നു​ഭ​വം ആ​യി​രു​ന്നു. അ​തി​നാ​ല്‍ അ​തേ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ഓ​ര്‍​മ്മ​ക​ളി​ല്ലന്ന് ചാ​ഹ​ത്ത് ഖ​ന്ന പ​റ​യു​ന്നു.

Related posts

Leave a Comment