ഇംഗ്ലണ്ടിലെ തെക്ക് പടിഞ്ഞാറൻ പ്രദേശമായ ഗ്ലൗസെസ്റ്റർ പേരു കേട്ടതു വിചിത്രമായൊരു കളിയുടെ പേരിലാണ്. ചീസ് റോളിംഗ് ഇവന്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കളി അല്പം റിസ്കുള്ളതും കായികശേഷിയും ധൈര്യവും ഉള്ളവർക്കു മാത്രം പങ്കെടുക്കാനുള്ളതാണ്.
പേരു സൂചിപ്പിക്കുന്നതു പോലെ കുത്തനെയുള്ള മലയിറക്കത്തിലൂടെ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇതിനു പിന്നാലെ മത്സരത്തിൽ പങ്കെടുക്കുന്നവരും ഓടുന്നു. കുത്തനെയുള്ള ഇറക്കമായതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
നിരവധിപ്പേര്‍ ചീസിനു പിന്നാലെയോടുന്നു. മലയിറങ്ങി ആദ്യം താഴെയെത്തുന്നവരാണ് വിജയികൾ. വര്‍ഷത്തിലൊരിക്കല്‍ യുകെയില്‍ നടക്കുന്ന ഒരു കായികയിനമാണിത്.
പരിക്കേറ്റാലും
ഈ കളി കണ്ടാൽ തോന്നും ഇവൻമാർക്കു വേറെ പണിയൊന്നുമില്ലേയെന്ന്. ചിരിപടര്‍ത്തുന്ന മത്സരമാണെങ്കിലും ഇതിനു പിന്നിലെ അപകടസാധ്യത വളരെ കൂടുതലാണ്.
കുത്തനെയുള്ള ഇറക്കമായതിനാല്‍ ചീസിനു പിന്നില്‍ ഓടിയിറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്ക്കാര് താഴേക്കു പതിക്കുന്നു.
ഇതിനിടെ നിരവധി പേര്‍ക്കു പരിക്കുകള്‍ പറ്റുന്നു. എങ്കിലും ഇതൊന്നും വക വയ്ക്കാതെ ആവേശത്തോടെയാണ് ആള്ക്കാര് ചീസിനു പിന്നാലെ ചാടിവീഴുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്നതിനാല്‍ ആവേശവും കൂടുതലായിരിക്കും.
കുന്നിൻ മുകളിൽ വരിക
എല്ലാ വർഷവും, വസന്തകാലത്താണ് ഈ മത്സരം നടക്കുന്നത്. ഈ കളിയിൽ പ്രധാനമായും പങ്കെടുക്കുന്നത് ഗ്രാമത്തിൽനിന്നുള്ള നാട്ടുകാരാണ്.
എന്നിരുന്നാലും, അസാധാരണമായ കായികമത്സര ത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള ആളുകളും എത്തിയിട്ടുണ്ട്.
ഈ കളിയിൽ പങ്കെടുക്കുന്നതിനു നിങ്ങൾ ഒരു മാനദണ്ഡവും പാലിക്കേണ്ടതില്ല, ഏതെങ്കിലും പേപ്പർവർക്കുകൾ നടത്തേണ്ടതും ഇല്ല.
നിങ്ങൾ ചെയ്യേണ്ടതു കുന്നിൻ മുകളിൽ കൃത്യസമയത്ത് എത്തി സംഘാടകരെ താൻ മത്സരത്തിനു തയാറാണെന്നു സ്വയം അറിയിക്കുക എന്നതാണ്.
നിങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ വേണം ഒാടാനും പങ്കെടു ക്കാനും. പരിക്കിനും മറ്റു കുഴപ്പങ്ങൾ ക്കുമൊന്നും സംഘാടകർക്ക് ഉത്തരവാദി ത്വമുണ്ടായിരിക്കില്ലെന്നു ചുരുക്കം.