കറുകച്ചാൽ: വെള്ളാവൂരിൽ ആറുവയസുകാരനെ രക്ഷിതാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും.
സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂർ കുളക്കോട്ടുകുന്നേൽ ബിജു – ജലജ ദന്പതികളുടെ മൂത്ത കുട്ടിക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
അയൽവാസിയുടെ വീട്ടിലെ മോട്ടോർ കേടാക്കി എന്ന പരാതിയെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ വടികൊണ്ട് മർദ്ദിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇത് തടയുകയും തുടർന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചു.
ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടി ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി.
രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു.