പ്യോംഗ്യാങ് ഉത്തരകൊറിയയുടെ തലസ്ഥാനം, ഏകാധിപതിയായ കിം ജോങ് ഉണിന്റെ നാട്. ചെറിയ തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷകള്‍ കൊടുക്കുന്ന കിം ജോങ് ഉണിനെ പേടിയില്ലാത്ത ഒരാള്‍ ഇവിടെയുണ്ട്. പ്യോങ് യാങില്‍ കഴിഞ്ഞിടെ പ്രവര്‍ത്തനം ആരംഭിച്ച മൃഗശാലയിലെ പെണ് ചിമ്പാന്‍സി അസിലിയയാണ് ഈ ധൈര്യശാലി. പരസ്യമായി പുകവലിയ്ക്കാന്‍ പാടില്ലയെന്ന ഉത്തരവിന് പുല്ലുവിലയാണ് ഇവള് കൊടുക്കുന്നത്.
ഒന്നിനു പിറകെ ഒന്നായി ഇവള് വലിച്ചുതള്ളുന്ന സിഗരറ്റുകള്‍ കണ്ടാല്‍ ഇവിടെ വലിയ പുകവലിക്കാര്‍ എന്നു പറഞ്ഞുനടക്കുന്നവര്‍ പോലും ഇളിഭ്യരാകും. കൊറിയന്‍ ഭാഷയില്‍ ഡാല എന്നാണ് ഈ പത്തൊമ്പതുകാരിയുടെ പേര്. ട്രെയിനര്‍ എറിഞ്ഞു കൊടുത്ത ലൈറ്റര്‍ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നതും വലിക്കുന്നതുമെല്ലാം കാണാന്‍ മൃഗശാലയിലേക്ക് സന്ദര്‍ശകപ്രവാഹമാണ്. സിഗരറ്റ് ചുണ്ടില്‍ വച്ച് ഡാന്‍സ് കളിക്കുന്നതും ഇവള്‍ക്ക് ഹരമാണ്.
പ്യോങ് യാങിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണകേന്ദ്രവും ഈ മൃഗശാലയാണ്. വിശാലമായ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയമാണ് മറ്റൊരു പ്രത്യേകത. പിന്നെ ഇതുപോലെ വിക്രിയകള്‍ കാണിക്കുന്ന മറ്റുജീവികളും ആയിരങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കളിക്കുന്ന കുരങ്ങന്മാരും. അബാക്കസിനെ അനുസ്മരിപ്പിക്കുന്ന നായകളും, ആളുകളെ പൊതിയുന്ന പ്രാവിന്കൂട്ടവുമെല്ലാം മൃഗശാലയുടെ മാറ്റു കൂട്ടുന്നു.