കോയന്പത്തൂർ: സ്വർണമാല നഷ്ടപ്പെട്ട വിവരം മാതാപിതാക്കളെ അറിയിക്കുന്ന കാര്യം ഭയന്നു ഡിഗ്രി വിദ്യാർഥി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി കൊട്ടംപട്ടി ലൂക്കോസിന്റെ മകൾ ടെസി (19) യാണു മരിച്ചത്. കോളജിൽനിന്നു വരുന്ന വഴി കഴുത്തിൽ അണിഞ്ഞ ഒന്നരപവന്റെ മാല കാണാതായി. തുടർന്നു പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇക്കാര്യം പറയുന്പോൾ രക്ഷിതാക്കൾ വഴക്കുപറയുമെന്നു ഭയന്ന വിദ്യാർഥി വീടിന്റെ ചുമരിൽ വിവരമെഴുതി ആത്മഹത്യ ചെയ്യുകയായിരുന്നു.
വിധിയെ തടുക്കാനാവില്ല..! ഒന്നരപവന്റെ സ്വർണമാല നഷ്ടപ്പെട്ട ഡിഗ്രി വിദ്യാർഥിനി ആത്മഹത്യ ചെയ്തു; രക്ഷിതാക്കൾ വഴക്കുപറയുമെന്നു പേടിയിൽ വീടിന്റെ ചുമരിൽ വിവരമെഴുതിയ ശേഷം മരിക്കുകയായിരുന്നു
