118 വര്‍ഷമായി തടവില്‍ കഴിയുകയെന്നത് നിസാര കാര്യമല്ല. ഇത് പാകിസ്ഥാനിലെ ഒരു മരത്തിന്റെ കഥയാണിത്. പാകിസ്ഥാനിലെ ലാന്‍ഡി കോട്ടലിലാണ് ഈ മരമുള്ളത്. 1898ല്‍ ഒരു ബ്രിട്ടീഷ് ഓഫീസറാണ് മരത്തെ് അറസ്റ്റു ചെയ്തത്. മരം നിന്നതിനു സമീപം അന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ കാന്റീന്‍ ആയിരുന്നു.ഇനി അറസ്റ്റിലേക്കു നയിച്ച കാര്യത്തിലേക്ക്.
ഒരിക്കല്‍ ബ്രിട്ടീഷ് സേനയിലെ ഓഫീസറായ ജയിംസ് സ്ക്വാഡ് നന്നായി മദ്യപിച്ചതിനു ശേഷം മരത്തിനു സമീപത്തുകൂടി പോവുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ജയിംസിന് മരം തന്നെ പിന്തുടരുന്നതായി തോന്നി. ഭയന്നു പോയ അയാള്‍ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും മരത്തെ അറസ്റ്റു ചെയ്യാന്‍ പറയുകയും ചെയ്തു. അവര്‍ മരത്തെ ചങ്ങലയാല്‍ ബന്ധിതനാക്കി. അന്നുമുതല്‍ മരം തടവിലാണ്. മരത്തില്‍ തൂങ്ങുന്ന ബോര്‍ഡില്‍ ” അയാം അണ്ടര്‍ അറസ്റ്റ്” എന്നും എഴുതി വച്ചിരിക്കുന്നു. അറസ്റ്റ് നടന്ന് എഴുപതുവര്‍ഷത്തിനു ശേഷം പാകിസ്താന്‍ അഡ്മിനിസ്‌ട്രേഷന്‍ മരത്തെ സംരക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മരത്തോടു പോലും ക്രൂരത കാട്ടിയ ബ്രിട്ടീഷ് ഭീകരത ആളുകള്‍ക്കു മനസിലാകാന്‍ വേണ്ടിയാണ് മരത്തെ അതേപടി നിലനിര്‍ത്തിയത്. മരം നില്‍ക്കുന്ന സ്ഥലം ഇപ്പോള്‍ ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ്. തടവുകാരനായ മരത്തെക്കാണാനായായി നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്.