ദേ ച​ക്ക അ​മേ​രി​ക്ക​യ്ക്ക് പോ​കു​ന്നു! ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ദി​വ​സ​വും പ​ത്തി ലോ​ഡ് ച​ക്ക​

കാ​ട്ടാ​ക്ക​ട : നമ്മുടെ നാ​ട്ടി​ൽ വി​ല​യി​ല്ലാ​ത്ത ച​ക്ക​ ഡൽഹി വഴി അമേരിക്കയിലേക്ക് പോകുന്നു. ഉത്തരേ ന്ത്യയിലെയും ഗ്ലാമർ താരമായ ചക്ക ദിവസവും ലോഡു കണക്കിനാണ് ഇവിടെ നിന്ന് കയറിപ്പോകുന്നത്. അവിടെ നിന്നാണ് വിദേശയാത്ര.

കാ​ട്ടാ​ക്ക​ട ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ച​ക്ക ദി​ന​വും ഡ​ൽ​ഹി​യി​ലേ​യ്ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​വി​ടെ നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ത്തും. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ൻ ഓ​ർ​ഡ​റാ​ണ് ച​ക്ക​യ്ക്ക് കി​ട്ടു​ന്ന​തെ​ന്ന് ക​യ​റ്റു​മ​തി​ക്കാ​രാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​യി​യും ലൈ​ജു​വും പ​റ​യു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലെ എ​ക്‌​സ്‌​പോ​ർ​ട്ടിം​ഗ് ഏ​ജ​ൻ​സി​ക​ൾ വ​ഴി അ​മേ​രി​ക്ക, കാ​ന​ഡ, ഗ​ൽ​ഫ് തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ​ത്തും എ​ത്തി​ക്കു​ന്നു.

ഡ​ൽ​ഹി​യി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ൽ ച​ക്ക​ച്ചു​ള അ​ട​ങ്ങു​ന്ന പാ​യ്ക്ക​റ്റി​ന് വ​ൻ​പ്രി​യ​മാ​ണ്. ദി​വ​സ​വും പ​ത്തി ലോ​ഡ് ച​ക്ക​യാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ലെ മി​ക്ക പ്ര​ദേ​ശ​ത്തും ഇ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ർ ക​റ​ങ്ങു​ന്നു​ണ്ട്.

ലോ​റി​ക​ളി​ൽ ഐ​സ് ക​ട്ട​ക​ൾ അ​ടു​ക്കി ശീ​തീ​ക​രി​ച്ചാ​ണ് ഇ​വ കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​ത​ര നാ​ടു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​ക്ഷ​ണ​മെ​ന്ന​തി​നു പു​റ​മേ വ​ൻ​കി​ട വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ച​ക്ക ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. വി​ള​യാ​ത്ത ച​ക്ക​ക​ളാ​ണു കൂ​ടു​ത​ലാ​യും പ​റി​ക്കു​ന്ന​ത്.

ഓ​രോ ച​ക്ക​യ്ക്കും തൂ​ക്ക​മ​നു​സ​രി​ച്ച് 20 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കു വി​ല​യു​ണ്ട്. ച​ക്ക​യി​ൽ നി​ന്നും ബേ​ബി​ഫു​ഡു​ക​ളും ചി​ല മ​രു​ന്നു​ക​ളും ഉ​ൾ​പ്പ​ടെ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​ക​ളും വാ​ങ്ങു​ന്നു​ണ്ട്.

ലെ​യി​സ് പോ​ലു​ള്ള​വ ച​ക്ക​യി​ൽ നി​ന്നും നി​ർ​മി​ച്ച് പു​റ​ത്തി​റ​ങ്ങ​ന്ന വി​ദേ​ശ ക​മ്പ​നി​ക​ളും ഇ​പ്പോ​ൾ ച​ക്ക വാ​ങ്ങാ​ൻ അ​ധി​ക​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment