ചിറ്റൂർ: വിഷു ആഘോഷം അടുത്തതോടെ വഴിയോര ചക്കവിപണിക്ക് ചൂടേറി. താലൂക്കിലെ മിക്ക വഴിയോരങ്ങളിലും മരച്ചുവടുകളിൽ ചക്കവിൽപ്പന സ്റ്റാളുകൾ സജീവമായിരിക്കുകയാണ്.
ഇത്തവണ ചക്കക്ക് വില ഇരട്ടിയാണെന്നത് ജനത്തിന് കൂടുതൽ വിഷമകരമായിരിക്കുകയാണ്. ഇതുവരെ ചക്ക മൊത്ത വിലയിൽ നൽകിയിരുന്നത് ഇപ്പോൾ കിലോ ഇരുപത് രൂപ എന്ന തരത്തിലാണ് വിൽപ്പന.
ചക്ക ഒന്നിന് 120 മുതൽ 300രൂപവരെ വിലയുണ്ട്. തമിഴ്നാട്ടിൽ നിന്നും വാഹനങ്ങളിലെത്തുന്നവരാണ് കൂടുതൽ ചക്ക വാങ്ങുന്നത്. വരും ദിവസങ്ങളിൽ ചക്കവില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വഴിയോര വൃക്ഷങ്ങളിൽ ചക്കവിൽപ്പനക്കായി ബോർഡുകളും തൂങ്ങിയിരിക്കുന്നത് കൗതുകകാഴ്ചയായിരിക്കുന്നു.