ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ആദിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന 301 കോളനിയിലെ വീടിനു നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്.
ഇന്നു പുലര്‍ച്ചെ മൂന്നോടെ എത്തിയ കാട്ടാന വീട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. 301 കോളനി സ്വദേശിയായ സോമി സെബാസ്റ്റ്യന്റെ വീടാണ് തകര്‍ത്തത്.
ഇന്നലെ രാത്രിയോടെ എത്തിയ ചക്കക്കൊമ്പന് 301 സമീപം കോളനിക്കു സമീപം തമ്പടിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് പുലര്‍ച്ചെ വീട് ഇടിച്ചു തകര്‍ത്തത്. വീടിന്റെ മുന്‍വശത്തെ ഭിത്തി പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ആശുപത്രി ആവശ്യങ്ങള്‍ക്കായി ഇവര്‍ പോയിരുന്നതിനാലാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായത്. ചക്കക്കൊമ്പന് പുറമെ മറ്റൊരു കാട്ടാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചക്കക്കൊമ്പനുമായി ഏറ്റമുട്ടിയ മുറിവാലന് കൊമ്പന് ചരിഞ്ഞിരുന്നു. പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്പൊഴും 301 മേഖലയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.