അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ​ക്കു ച​ക്ക​പ്പ​ഴ വി​രു​ന്നൊ​രു​ക്കി മം​ഗ​ലം​ഡാം ഫൊ​റോ​ന ദേ​വാ​ല​യം;  മനസ് നിറഞ്ഞ് തൊ​ഴി​ലാ​ളി​ക​ളും


മം​ഗ​ലം​ഡാം: തി​രു​നാ​ളി​ന് ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​ക്ക​പ്പ​ഴം വി​ത​ര​ണം ചെ​യ്ത് മം​ഗ​ലം​ഡാം ഇ​ട​വ​ക.റോ​ഡ് ടാ​റിം​ഗി​നും മ​റ്റു​മാ​യി ഡാ​മി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പു​തു​മ​യാ​ർ​ന്ന വി​രു​ന്നൊ​രു​ക്കി സ​ൽ​ക്ക​രി​ച്ച​ത്.

സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​രു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഈ ​പു​തു​മ​യാ​ർ​ന്ന സ​ൽ​ക്കാ​രം സം​ഘ​ടി​പ്പി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​ക്ക​പ്പ​ഴം ന​ൽ​കി വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ച​ക്ക​പ്പ​ഴ വി​രു​ന്നി​നു തു​ട​ക്കം​കു​റി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​ഖി​ൽ ക​ണ്ണ​ന്പു​ഴ, കൈ​ക്കാ​ര​ൻമാരാ​യ സി​ജി ആ​ലു​ങ്ക​ൽ, കു​രി​യ​ൻ​കാ​ര​ക്കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

പ​ള്ളി​മു​റ്റ​ത്തു വി​ള​ഞ്ഞ ച​ക്ക​യാ​ണ് അ​തി​ഥി ത്തൊഴി​ലാ​ളി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത​ത്. സീ​സ​ണി​നു മു​ന്നേ കൊ​തി​യൂ​റു​ന്ന ച​ക്ക​പ്പ​ഴം മ​തി​യാ​വോ​ളം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളും.

Related posts

Leave a Comment