ന്യൂഡൽഹി: നിർജ്ജലീകരണം മൂലം പ്രധാനമന്ത്രിയുടെ വസതിയിൽ അവശനിലയിൽ കാണപ്പെട്ട ചക്കിപ്പരുന്തിനെ രക്ഷപെടുത്തി.
വന്യജീവി സംരക്ഷണ സന്നദ്ധപ്രവർത്തകരാണ് പരുന്തിനെ രക്ഷപെടുത്തിയത്.
പക്ഷി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യം വീണ്ടെടുത്താൽ കാട്ടിലേക്ക് വിടുമെന്നും സന്നദ്ധപ്രവർത്തകർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് പറക്കാൻ കഴിയാതെ നിലത്തുവീണ പക്ഷിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്.
ഉടനെ വന്യജീവി സംരക്ഷണ പ്രവർത്തകരെ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ സന്നദ്ധപ്രവർത്തകർ പക്ഷിക്ക് വെള്ളം നൽകുകയും ശുശ്രൂഷിക്കുകയും ചെയ്തു. പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പക്ഷി ഉടനെ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ കടുത്ത ചൂട് മൂലം നിരവധി പക്ഷികളാണ് നിർജ്ജലീകരണം സംഭവിച്ച് വീഴുന്നത്.