കൊല്ലം: ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി.
കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നവകേരള സദസ് നടക്കുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സമയത്താണ് നവകേരള സദസ് നടക്കുന്നതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരള സദസിന് പുതിയ വേദി കണ്ടെത്തേണ്ടിവരും.