മാതൃദിനത്തില്‍ ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയും മനോഹരചിത്രം പങ്കുവെച്ച് മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് നടന് കുഞ്ചാക്കോ ബോബന്. ‘എന്റെ പ്രിയതമയുടെ ഏറ്റവും മനോഹരമായ ചിരി’ എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് കുഞ്ചാക്കോ ചിത്രം പങ്കുവെച്ചത്.
ഒപ്പം മാതൃദിനാശംസകളും നേര്‍ന്നു. സാരിയുടുത്ത് മുല്ലപ്പൂ വെച്ച് സുന്ദരിയായ പ്രിയയെ ചിത്രത്തില്‍ കാണാം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞുണ്ടായത്.
ഇസഹാക്ക് കുഞ്ചാക്കോ ബോബന് എന്നാണ് കുഞ്ഞിന്റെ പേരെന്ന് ചാക്കോച്ചന് വെളിപ്പെടുത്തി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും ഇസയുടെ സ്നേഹം തിരികെ നല്‍കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ചാക്കോച്ചന് പറഞ്ഞു.